കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊട്ടിയൂർ പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കൊട്ടിയൂർ മിഴി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു. വേദി പ്രസിഡൻ്റ് ജോയ് സെബാസ്റ്റ്യൻ ഓരത്തേൽ അധ്യക്ഷനായിരുന്നു. പഠന സഹായ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് റോയ് നമ്പുടാകം പുതുവത്സ കേക്ക് വിതരണം ഉദ്ഘാടനം ചെയ്തുതു. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പ്രസിഡൻ്റ് പി.എം. ആൻ്റണി, വ്യാപാരി വ്യവസായി ഏകോപന സമിതി എക്സി. അംഗം ജോമേഷ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് പി.ആർ.ലാലു, കൊട്ടിയൂർ പഞ്ചായത്തംഗങ്ങളായ ഓമന ഭരതൻ, സുഷമ ജോൺസൺ, പ്രോഗ്രാം കോർഡിനേറ്റർ ജോസ് സ്‌റ്റീഫൻ, വേദി ഭാരവാഹികളായ സിബി പാറയ്ക്കൽ, ശാസ്താപ്രസാദ്, ഷാജി തോമസ്, ബിനീഷ് രാഗം, സിജു തേമാംകുഴി. സന്തോഷ് കെയ്റോസ് പ്രസംഗിച്ചു.
Mizhi's tribute song evening in Kottiyoor.




















